തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന; സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 5,200 രൂപ ഉൾപ്പെടെ കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം പട്ടം സബ് രജിസ്ട്രാര്‍ ഓഫീസിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 5,200 രൂപ അടക്കം കണക്കിൽപ്പെടാത്ത 7,540 രൂപ പിടിച്ചെടുത്തു.

ഓഫീസ് അറ്റന്‍ഡറിൽ നിന്നും 2,340 രൂപയാണ് പിടിച്ചെടുത്തത്. ഇത് ഹെൽമറ്റിനകത്ത് ഒളിപ്പിച്ച് വെച്ച നിലയിലായിരുന്നു.

രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾക്ക് വരുന്ന ഇടപാടുകാരിൽ നിന്ന് ഇടനിലക്കാര്‍ വഴി വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് സംഘത്തിന്‍റെ മിന്നൽ പരിശോധന.

സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും വിജിലന്‍സ് സംഘം അറിയിച്ചു.