‘ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം’; കെഎസ്‌യുവിന്റെ ആക്രമണത്തിനുശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി വീണാ ജോർജ്: കഴുത്തില്‍ കോളർ ധരിച്ചാണ് മന്ത്രിയെത്തിയത്

പത്തനംതിട്ട: കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ കഴുത്തിന് ക്ഷതമേറ്റ് ചികിത്സയില്‍ കഴിഞ്ഞതിനുശേഷം ആദ്യമായി പൊതുപരിപാടിയിലെത്തി ആരോഗ്യമന്ത്രി വീണാ ജോർജ്.

പത്തനംതിട്ടയിലെ ആരോഗ്യ ആനന്ദം ഫെസ്റ്റ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.

കഴുത്തില്‍ കോളർ ധരിച്ചാണ് മന്ത്രിയെത്തിയത്. ആരോഗ്യമേഖലയെ തകർക്കാൻ ആസൂത്രിതമായ ശ്രമം നടക്കുന്നുവെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മന്ത്രി വിമർശിച്ചു.

 

പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തില്‍ മന്ത്രിയുടെ കഴുത്തിലെ കശേരുകള്‍ക്കിടയിലെ ഡിസ്‌ക്കുകള്‍ രണ്ടിടങ്ങളില്‍ നാഡിയില്‍ അമർന്നതാണ് കടുത്ത വേദനയ്ക്ക് കാരണമായത്.

 

വേദന വലതുകൈയിലേക്കും തലയുടെ പിൻഭാഗത്തേക്കും പടരുന്ന സ്വഭാവമുള്ളതായിരുന്നു. ഉയർന്ന രക്തസമ്മർദവുമുണ്ടായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു മന്ത്രി ചികിത്സയില്‍ കഴിഞ്ഞത്.