ട്വന്റി 20യിൽ ചേർന്ന് നടി വീണ നായർ; തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ നിന്ന് ജനവിധി തേടും

നടി വീണാ നായർ ട്വന്റി 20യിൽ ചേർന്നു. പിന്നാലെ വീണ ഏറ്റുമാനൂരിൽ നിന്ന് മത്സരിക്കുമെന്ന് സാബു എം. ജേക്കബ് വ്യക്തമാക്കി. എറണാകുളത്ത് 9 മണ്ഡലങ്ങളിൽ ട്വന്റി 20 മത്സരിക്കും. നടി വീണ നായർ ഏറ്റുമാനൂരിൽ സ്ഥാനാർത്ഥിയാകുമ്പോൾ തൃക്കാക്കരയിൽ നിന്ന് അഖിൽ മാരാർ ജനവിധി തേടും. നല്ല മാറ്റത്തിന് ഒപ്പം ഞാനും നിൽക്കുന്നുവെന്ന് വീണ നായർ വ്യക്തമാക്കി. 2007ൽ സ്വാതി തിരുനാൾ കോളേജ് യൂണിയൻ എസ്എഫ്ഐ ചെയർപേഴ്സൺ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. സീരിയൽ താരം പ്രോമി കുര്യാക്കോസ് അങ്കമാലിയിൽ ട്വന്റി 20 സ്ഥാനാർത്ഥിയാകും.