ഇത് കലക്കും; പ്രതീക്ഷകളുയർത്തി വവ്വാൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സിനിമ പ്രേമികളെ അതിശയിപ്പിച്ച് ‘വവ്വാൽ’ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഡിസംബർ 26നു ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വരുമെന്ന് അണിയറപ്രവർത്തകർ മുൻപേ അറിയിച്ചിരുന്നു. കാന്താരയും, പുഷ്പയും പോലുള്ള സിനിമകൾ നമ്മുടെ ഭാഷയിൽ നിന്നും ഉണ്ടാകുമോ എന്ന സംശയത്തിന് വിരാമമിട്ടു കൊണ്ടാണ് വവ്വാലിനെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യയിലെ സൂപ്പർ താരനിരക്കൊപ്പം മലയാളത്തിലെ പ്രമുഖ നടന്മാർ കൂടെ അണിചേരുമ്പോൾ ചിത്രത്തിന്റെ ഹൈപ്പ് വളരെ മുകളിലെത്തുന്നൂണ്ട്. ഷഹ്‌മോൻ ബി പറേലിൽ കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മകരന്ദ് ദേശ് പാണ്ഡെ, അഭിമന്യു സിങ്, മുത്തു കുമാർ, ലെവിൻ സൈമൺ ജോസഫ് , ലക്ഷ്മി ചപോർക്കർ, പ്രവീൺ, മെറിൻ ജോസ്, മണികണ്ഠൻ ആചാരി, സുധി കോപ്പ, ദിനേശ് ആലപ്പി , ഗോകുലൻ, ഷഫീഖ്, ജയകുമാർ കരിമുട്ടം, മൻരാജ്, ശ്രീജിത്ത് രവി, ജോജി കെ ജോൺ തുടങ്ങി മുപ്പതോളം താരങ്ങൾ അഭിനയിക്കുന്നുണ്ട്.