സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ രണ്ടാമത്തെ വന്ദേഭാരത് ട്രെയിന് മലപ്പുറം ജില്ലയിലെ തിരൂര്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വേ.
ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിയാണ് ഇക്കാര്യം അറിയിച്ചത്. വലിയൊരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണ്. പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിച്ചു എന്ന വലിയ തലക്കട്ടോടെ കൂടിയാണ് എംപി അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റെയില്‍വേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും ഇടി മുഹമ്മദ് ബഷീര്‍ എംപി നേരില്‍കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി.
ഞായറാഴ്ചയാണ് രണ്ടാമത്തെ വന്ദേഭാരതിന്റെ ഉദ്ഘാടനം.
കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരം വരെയും തിരിച്ചും ആലപ്പുഴ വഴിയാണ് ഈ ട്രെയിൻ സര്‍വീസ് നടത്തുന്നത്. ഈ വരുന്ന 24 ന് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനിലൂടെയാണ്
