വൈക്കം വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു; മരിച്ചത് ചെമ്പ് സ്വദേശി

വൈക്കം: വേമ്പനാട്ടുകായലിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

വൈക്കം ചെമ്പ് സ്വദേശി സദാനന്ദൻ (58) ആണ് മരിച്ചത്.

ശക്തമായ കാറ്റിലും, മഴയിലും വള്ളം മറിയുകയായിരുന്നു.

വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.

മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.