വൈക്കത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോട്ടയം: കാറും ബൈക്കും കൂട്ടിയിടിച്ച്‌, ബൈക്കില്‍ യാത്ര ചെയ്തിരുന്ന 2 യുവാക്കള്‍ മരിച്ചു.

വൈക്കം കുറവച്ചിറ റീതാഭവന്‍ തങ്കച്ചന്റെ മകന്‍ പി.ടി.നിതീഷ് (19), പൂച്ചാക്കല്‍ ചാവയ്ക്കത്തറ സാബുവിന്റെ മകന്‍ അക്ഷയ് (19) എന്നിവരാണ് മരിച്ചത്.

ബൈക്ക് ഓടിച്ചിരുന്ന ഇവരുടെ സുഹൃത്ത് വെച്ചൂര്‍ സ്വദേശി നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11ന് വൈക്കം തോട്ടകം ഭാഗത്തായിരുന്നു അപകടം.

മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. വൈക്കം പൊലീസ് സ്ഥലത്തെത്തിയിരുന്നു.