സഹനശക്തിയില്‍ ഓസ്‌കര്‍ നേടാൻ യോഗ്യതയുള്ള ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മന്ത്രി വി.എൻ വാസവൻ.

തിരുവനന്തപുരം : ഒരു മാത്യു കുഴല്‍നാടൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. മാത്യു ഈ നാട്ടില്‍ ജീവിക്കുന്ന ആളല്ലേ? അടിയന്തരാവസ്ഥക്കാലത്ത് സമരം നടത്തിയ ആളാണ് പിണറായി. പൊലീസ് മര്‍ദനങ്ങള്‍ നേരിട്ടയാളാണ് മുഖ്യമന്ത്രിയെന്നും വാസവൻ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാട്ടം നടത്തുകയാണ്. അക്രമ പ്രവര്‍ത്തനമാണ് നടത്തുന്നത്. വി.ഡി സതീശന്റെ അനുയായികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ സമരം നടത്താൻ കഴിയൂ. പ്രകോപനത്തില്‍ വീഴരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതുകൊണ്ടാണ് സമാധാനാന്തരീക്ഷം നിലനില്‍ക്കുന്നത്. കുറുക്കൻനിന്ന് ശ്വാസം വിട്ടാല്‍ പിരിഞ്ഞു പോകാനുള്ള ആളെ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു.

അതിനിടെ കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നു. നവകേരള ബസ് കടന്നുപോയതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.