യൂറിക് ആസിഡ് കുറയ്ക്കണോ? എങ്കിൽ രാവിലെ വെറും വയറ്റില്‍ ഇത് കുടിക്കു….!

കോട്ടയം: ശരീരത്തിന് ആവശ്യമായ ജലാംശം, പോഷകങ്ങള്‍, തണുപ്പ് എന്നിവ നല്‍കുന്ന ഒരു പ്രകൃതിദത്ത പാനീയം ഉണ്ട്. ഈ പാനീയം ചൂടിനെ നിയന്ത്രിക്കുകയും ശരീരത്തെ അകത്തു നിന്ന് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക മാത്രമല്ല, ചർമ്മസൗന്ദര്യം, ദഹനാരോഗ്യം, വൃക്കകളുടെ ആരോഗ്യം, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയ്ക്കും വളരെ ഗുണം ചെയ്യും.

ഇത്രയും വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പാനീയം, കുറഞ്ഞ ചെലവിലും എളുപ്പത്തിലും തയ്യാറാക്കാൻ കഴിയുന്നതാണ്. വെള്ളരിക്ക ജ്യൂസിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.

വെള്ളരിക്ക ജ്യൂസ് സ്വാഭാവികമായി തണുപ്പിക്കുന്നതും, ജലാംശം നല്‍കുന്നതും, പോഷകസമൃദ്ധവുമായ ഒരു ആരോഗ്യ പാനീയമാണ്. ഇത് ശരീരത്തിന് വിവിധ ഗുണങ്ങള്‍ നല്‍കുന്നു. വെള്ളരിക്കയില്‍ ഏകദേശം 95% വെള്ളവും അടങ്ങിയിരിക്കുന്നതിനാല്‍, ചൂടുള്ള കാലാവസ്ഥയിലോ ശരീരം അമിതമായി ചൂടാകുമ്പോഴോ അരച്ച്‌ ജ്യൂസാക്കി കുടിക്കുന്നത് ശരീരതാപം കുറയ്ക്കുകയും ശരീരത്തിന് തണുപ്പ് നല്‍കുകയും ചെയ്യുന്നു.

ചൂടില്‍ ദീർഘനേരം ജോലി ചെയ്യുന്നവരോ ദാഹിക്കുമ്ബോഴോ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കുന്നു. മാത്രമല്ല, വെള്ളരിക്കയിലെ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമ്മത്തെ വൃത്തിയുള്ളതും മൃദുവായി നിലനിർത്താൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിലും ഇതിന്റെ ഉപയോഗം പ്രധാനമാണ്.

വെള്ളരിക്കയ്ക്ക് മൂത്രോത്പാദനം വർദ്ധിപ്പിക്കാനുള്ള കഴിവുള്ളതിനാല്‍ വൃക്കകളില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും അവയെ പുറന്തള്ളാനും സഹായിക്കുന്നു. ഇത് വൃക്കകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. വിവിധ ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒരു ഗ്ലാസ് വെള്ളരിക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തെ ഉള്ളില്‍ നിന്ന് വൃത്തിയായി നിലനിർത്താൻ സഹായിക്കുന്നു.

ആദ്യം വെള്ളരിക്ക മുറിച്ച്‌ ഒരു മിക്സി ജാറില്‍ ഇട്ട് അതില്‍ കുറച്ച്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച്‌ അരിച്ചെടുത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക. അല്ലെങ്കില്‍ വൈകുന്നേരം കുടിക്കാം. ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ കുടിക്കാവൂ.