ന്യൂഡൽഹി: യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്‌തി ദുബെയ്ക്ക് ഒന്നാം റാങ്ക്.
1009 പേർക്കാണ് ഇക്കുറി സെലക്ഷൻ ലഭിച്ചിരിക്കുന്നത്. ഹർഷിത ഗോയൽ, ഡി.എ.പരാഗ് എന്നിവർക്കു രണ്ടും മൂന്നും റാങ്ക്.
ആദ്യ അൻപത് റാങ്കുകളിൽ 4 മലയാളികളുള്ളതായാണ് പ്രാഥമിക വിവരം. ആദ്യ 100 റാങ്കുകളിൽ 5 മലയാളി വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.
ബി. ശിവചന്ദ്രൻ(23), ആൽഫ്രഡ് തോമസ്(33), ആർ. മോണിക്ക (39), പി.പവിത്ര(42), മാളവിക ജി.നായർ(45)), ജി.പി.നന്ദന(47), സോണറ്റ് ജോസ്(54) തുടങ്ങിവരാണ് ആദ്യ 60 റാങ്കിനുള്ളിൽ ഇടംനേടിയ മലയാളികൾ.
