‘ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ മുട്ടി വിളിച്ചു,റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞു,തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞതോടെ. പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു ; അവൻ ചാണ്ടിയുടെ മകൻ സിനിമ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി ശ്രീദേവിക

SITയോട് സംസാരിക്കാൻ തയാറെന്ന സംവിധായകന് എതിരെ അമ്മയിൽ പരാതി നൽകി നടി ശ്രീദേവിക.
പരാതി ലഭിച്ചതിന്റെ ഔദ്യോഗിക അറിയിപ്പ് അമ്മയിൽ നിന്നും ലഭിച്ചില്ലെന്നും ശ്രീദേവിക പറഞ്ഞു.

ഭരണസമിതി പിരിച്ചുവിട്ടതോടെ പരാതി ഇനി ആര് കൈകാര്യം ചെയ്യുമെന്ന് നടി ശ്രീദേവിക ചോദിച്ചു.
ദുരനുഭവം അറിയിച്ച് അമ്മയ്ക്ക് കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ല. ഇതിന് പിന്നാലെയാണ് അമ്മക്കെതിരെ ശ്രീദേവിക രംഗത്തെത്തിയത്.

എഎംഎംഎയിൽ പരാതി നൽകിയിട്ടും നീതി കിട്ടിയിട്ടില്ലെന്നും നടി ആരോപിച്ചു.

2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തി നടി ശ്രീദേവിക രംഗത്തെത്തിയിരുന്നു.
സംവിധായകൻ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചുവെന്നും അവ‍ർ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി.

റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു.
തന്റെ അമ്മ സഹനടനോട് ഇക്കാര്യം പറഞ്ഞു.

പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നു.
സെറ്റിലടക്കം വളരെ മോശമായി പെരുമാറിയ സംവിധായകൻ ഷോട്ടുകളും സംഭാഷണങ്ങളും വെട്ടിച്ചുരുക്കിയെന്നും അവ‍ർ പറഞ്ഞു.