കൽപറ്റ: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്.
ചുങ്കത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് പടക്കംപൊട്ടിച്ചുള്ള ആഹ്ലാദ പ്രകടനം നടന്നത്.
യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച കുട്ടികൾക്കാണ് പരിക്കേറ്റത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.
പൊട്ടിത്തെറിച്ച പടക്കം കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. പോലീസ് നിർദേശത്തെ തുടർന്ന് രക്ഷിതാവ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
