തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻ്ററിലെ രോഗികൾക്ക് രാവിലെ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തി; ഉടനടി നടപടികൾ സ്വീകരിക്കുമെന്ന് ആർസിസി ഡയറക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍സിസിയില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴു. ഇന്ന് രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.

തുടർന്ന് രോഗികളുടെ ബന്ധുക്കള്‍ പരാതി നല്‍കി.
ഉടനടി നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.