വ്യാജ അക്കൗണ്ടിലൂടെ പരിചയത്തിലായി; വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കി; പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് നിരവധി പെണ്‍കുട്ടികളെ കബിളിപ്പിച്ച പ്രതി

കൊല്ലം: വിവാഹ വാഗ്ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പരാതിയില്‍ പ്രതി പിടിയില്‍.

ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
ശേഷം ചിത്രങ്ങള്‍ കാട്ടി പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചല്‍ പോലീസിന്‍റെ പിടികൂടിയത്. അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്.

കൂടുതല്‍ അന്വേഷണത്തില്‍ രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. വ്യാജ അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്കുട്ടിയുമായി പരിചയത്തിലായത്. സഞ്ജു എന്ന പേരിലാണ് പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് വിവാഹ വാഗ്‌ദാനം നല്‍കി നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്.

തന്‍റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കിയതോടെയാണ് കബിളിക്കപ്പെട്ടതായി പെണ്‍കുട്ടി മനസ്സിലാക്കുന്നത്. ശേഷം പെണ്‍കുട്ടി ബന്ധത്തില്‍ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പെണ്‍കുട്ടി മറ്റ് വഴികളില്ലാതെ വിവരം വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു.