യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! ഏപ്രില്‍ 26ന് കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ ആലപ്പുഴ വഴി; ഏതൊക്കെ എന്നറിയാം

കോട്ടയം: ഏപ്രില്‍ 26 ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി പോകില്ല.

പകരം ആലപ്പുഴ വഴിയായിരിക്കും സർവീസ് നടത്തുക.
ബാംഗ്ലൂര്‍ ഹംസഫര്‍, മലബാര്‍, മംഗലാപുരം എക്‌സ്പ്രസ്, അമൃത എന്നീ ട്രെയിനുകള്‍ ആണ് കോട്ടയത്തിന് പകരം ആലപ്പുഴ വഴി സര്‍വീസ് നടത്തുക.

ഈ നാല് ട്രെയിനുകള്‍ക്കും ഹരിപ്പാട്, അമ്ബലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കും.
ഏപ്രില്‍ 26ന് മധുരയില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ യാത്ര അവസാനിപ്പിക്കും. ഏപ്രില്‍ 27ന് രാവിലെ ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട മധുര എക്‌സ്പ്രസ് കൊല്ലം സ്റ്റേഷനില്‍ നിന്നായിരിക്കും പുറപ്പെടുക.