ഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ ഇത് മാറ്റങ്ങളുടെ കാലമാണ്.
ആധുനികവത്കരണത്തിനും യാത്രക്കാരുടെ സുരക്ഷ, മെച്ചപ്പെട്ട യാത്രാ സൗകര്യം എന്നിവ പരിഗണിച്ച് നിരവധി മാറ്റങ്ങളാണ് റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതായി പുറത്ത് വരുന്നത് ജനറല്‍ ടിക്കറ്റുമായി ബന്ധപ്പെട്ട് ചില മാറ്റങ്ങള്‍ കൊണ്ടുവരുന്നുവെന്ന റിപ്പോര്‍ട്ടാണ്.
റെയില്‍വേ സ്റ്റേഷനിലെത്തി കൗണ്ടറില്‍ നിന്ന് ജനറല്‍ ടിക്കറ്റ് എടുത്ത് കഴിഞ്ഞാല്‍ ഏത് ട്രെയിനിലേയും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യാമെന്ന രീതി അധികം വൈകാതെ അവസാനിക്കുമെന്നാണ് സൂചന.
ഇനി മുതല്‍ ജനറല്‍ ടിക്കറ്റ് എടുക്കുമ്ബോള്‍ ഏത് ട്രെയിനിലാണ് പോകാന്‍ ഉദ്ദേശിക്കുന്നത് എന്ന് കൂടി ടിക്കറ്റില്‍ രേഖപ്പെടുത്തും. അപ്പോള്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല.
കുഭംമേളയുമായി ബന്ധപ്പെട്ട് അടുത്തിടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനറല്‍ ടിക്കറ്റുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
