നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നം; കണ്ണിനും ഹൃദയത്തിനും അത്യുത്തമം; ചോളം തിന്നാല്‍ ഇത്രയും ഗുണങ്ങളോ? അറിയാം

കോട്ടയം: ഇന്ത്യക്കാരുടെ ഇഷ്‌ട ഭക്ഷണങ്ങളില്‍ ഒന്നാണ് ചോളം.

പല രീതിയില്‍, വിവിധ വിഭവങ്ങളായി നമ്മള്‍ ചോളം കഴിക്കാറുണ്ട്.
നമ്മള്‍ തിയേറ്ററില്‍ പോയാല്‍ എന്നും കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യമായ പോപ്കോണ്‍, അതൊക്കെ ചോളത്തിന്റെ വകഭേദമാണ്.

നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ ഒരു ധാന്യമാണിത്. ഇത് ആരോഗ്യപരമായ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഏറ്റവും പ്രധാന വസ്‌തുക്കളില്‍ ഒന്നാണ് ചോളം.

പോപ്കോണ്‍ അല്ലെങ്കില്‍ സ്വീറ്റ് കോണ്‍ ഒരു ജനപ്രിയ ഭക്ഷണങ്ങളില്‍ ഒന്നാണ്. ഇത് ലോകമെമ്പാടുമുള്ള ആളുകള്‍ ഏറ്റെടുത്ത ഒരു വിഭവം കൂടിയാണ്. റിഫൈൻഡ് കോണ്‍ ഉല്‍പ്പന്നങ്ങളും ചോളം ചേർത്ത സംസ്‌കരിച്ച ഭക്ഷണവും ഇതില്‍ പ്രധാനപ്പെട്ടതാണ്. എന്തൊക്കെയാണ് ചോളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു: പച്ച നിറത്തിലോ മഞ്ഞ നിറത്തിലോ കാണപ്പെടുന്ന മൃദുവായ, നൂല് പോലുള്ളതുമായ വസ്‌തുക്കളാണ് ചോളത്തിലെ കോണ്‍ സില്‍ക്ക്. ഇതില്‍ കാല്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്‌ക്കൊപ്പം ധാരാളം അവശ്യ ഫ്ലേവനോയ്ഡുകള്‍, ടാന്നിൻസ്, സാപ്പോണിനുകള്‍ എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് അടിഞ്ഞു കൂടല്‍, ഫാറ്റി ആസിഡ് എന്നിവയെ ഇത് നിയന്ത്രിക്കാൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: ചോളം കഴിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും കൊളസ്ട്രോള്‍ ആഗിരണം കുറയ്ക്കാനും ഇൻസുലിൻ നിയന്ത്രിക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചോളത്തില്‍ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്.