ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ചുകയറി അപകടം; ഒഴിവായത് വൻ ദുരന്തം

പാലക്കാട്: ടോള്‍ പ്ലാസയിലേക്ക് നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിച്ചുകയറി അപകടം.

പന്നിയങ്കര ടോള്‍ പ്ലാസയിലാണ് സംഭവം നടന്നത്. ഡിവൈഡറിലേക്ക് ഇടിച്ചുകയറി ലോറി നിന്നതോടെ വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

തൃശ്ശൂരില്‍ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന തമിഴ്നാട് രജിസ്ട്രേഷനില്‍ ഉള്ള ലോറിയാണ് നിയന്ത്രണം വിട്ട് ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചു കയറിയത്.
ഡിവൈഡറിലേക്ക് ഇടിച്ചുകയറിയതിനാല്‍ വേഗത കുറഞ്ഞതാണ് വൻ ദുരന്തം ഒഴിവായത്.

അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മറ്റൊരു മിനിവാൻ ലോറിക്ക് മുൻപില്‍ ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് ലോറി വേഗത്തിലെത്തുകയായിരുന്നു. ഡിവൈഡറിലിടിച്ച്‌ നിന്നില്ലായിരുന്നെങ്കില്‍ മുന്നിലുണ്ടായിരുന്ന മിനി വാനിലേക്കും ലോറി ഇടിച്ചുകയറുമായിരുന്നു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.