ശബരിമല: ഇതര സംസ്‌ഥാന തീര്‍ത്ഥാടകരെ ചൂഷണം ചെയ്യുന്ന സംഘം സന്നിധാനത്ത് തമ്പടിക്കുന്നതായി സൂചന.
ആന്ധ്രാപ്രദേശ് ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയാകുന്നവരിലധികവും. അവരവരുടെ നാട്ടില്‍ നിന്നുതന്നെയാണ് തട്ടിപ്പിന് തുടക്കം.
വഴിപാടുകള്‍ ഓണ്‍ലൈന്‍ ബുക്ക് ചെയ്യുമ്പോള്‍ വഴിപാട് നിരക്കിനേക്കാള്‍ കൂടുതല്‍ തുക വാങ്ങുകയും ഓണ്‍ലൈനില്‍ കാണിച്ച യഥാര്‍ത്ഥ തുക
ഓണ്‍ലൈനായി അടച്ച് ബാക്കി തുക ഏജന്റുമാര്‍ തട്ടിയെടുക്കുകയാണ് പതിവ്. ചില പൂജകള്‍ വഴിപാടായി നടത്തുമ്പോള്‍ വഴിപാട് നടത്തുന്നവര്‍ക്ക് പുജാസമയം ദര്‍ശനത്തിന് അവസരം ലഭിക്കും. ഓരോ പൂജയ്‌ക്കും ദര്‍ശനം നടത്താവുന്ന തീര്‍ത്ഥാടകരുടെ എണ്ണം ബോര്‍ഡ് തിട്ടപ്പെടുത്തിയി ട്ടുമുണ്ട്.
എന്നാല്‍ ഒരു പൂജയ്‌ക്ക് ദേവസ്വം ബോര്‍ഡിലടയ്‌ക്കേണ്ട മൊത്തം തുക ദര്‍ശനത്തിനു കയറി നില്‍ക്കുന്ന ഓരോരുത്തരുടെയും തലയെണ്ണി പ്രത്യേകം പ്രത്യേകം വാങ്ങുന്നതായും സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ പണമിടപാടുകള്‍ സംസ്‌ഥാനത്തിന് പുറത്ത് വച്ചാണ് നടക്കുന്നത്.
