തൃശൂര്‍: ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്‍റെ കാല് തളര്‍ന്നു പോയി തുടർന്ന് ഡോക്ടര്‍ക്കും നഴ്സിനുമെതിരെ ചാവക്കാട് പൊലീസ് കേസെടുത്തു.ഈ മാസം ഒന്നിനാണ് പാലയൂര്‍ സ്വദേശിയുടെ മകൻ ആശുപത്രിയില്‍ നിന്ന് കുത്തിവെപ്പെടുത്തത്.
അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ കാണിച്ചപ്പോള്‍ രണ്ടുകുത്തിവെപ്പുകള്‍ എടുക്കാൻ നിര്‍ദേശിച്ചു.ആദ്യം ഇടതു കൈയിലും പിന്നീട് അരക്കെട്ടിലുമാണ് കുത്തിവെപ്പെടുത്തു. ഇതിന് പിന്നാലെയാണ് കാലില്‍ ശക്തമായ വേദന അനുഭവപ്പെടുകയും നടക്കാൻ ശ്രമിച്ചപ്പോള്‍ കാല്‍ തളര്‍ന്നുപോയെന്നും പരാതിയില്‍ പറയുന്നു.
ഇക്കാര്യം ഡോക്ടറോട് പറഞ്ഞെങ്കിലും വീട്ടില്‍ പോയാല്‍ മാറുമെന്നായിരുന്നു മറുപടി.എന്നാല്‍ കുട്ടിയെ ആരോഗ്യസ്ഥിതിയില്‍ മാറ്റമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു. തുടര്‍ന്ന് ചാവക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
