തൃശൂരില്‍ പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന അനോഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി; അച്ഛനും അമ്മയുമായി സംസാരിച്ചു; ആരോഗ്യ നിലയില്‍ വലിയ പുരോഗതി

തൃശൂർ: തൃശൂരില്‍ പാമ്പ് കടിയേറ്റ് അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന അനോഷിനെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി.

ട്യൂബുകള്‍ മാറ്റിയെന്നും ഡോക്ടർ അറിയിച്ചു. അനോഷ് അച്ഛനും അമ്മയുമായി സംസാരിച്ചു. അമ്മൂമ്മയും ചേച്ചിയുമായും കുട്ടി വീഡിയോ കോളില്‍ സംസാരിച്ചെന്നും ഡോക്ടർ അറിയിച്ചു.

കുട്ടിയെ എഴുന്നേല്‍പ്പിച്ച്‌ നിർത്തിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. അനോഷിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

കുട്ടി മരുന്നുകളോട് ആദ്യം മുതലേ അനുകൂലമായി പ്രതികരിച്ചതും ചികിത്സയില്‍ ഗുണമായി.

ഇക്കഴിഞ്ഞ 19 നാണ് അനോഷിനും സഹോദരൻ ആൻജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ തലയിണയ്ക്കകത്ത് ഉണ്ടായിരുന്ന പാമ്പിന്‍റെ കടി ഏല്‍ക്കുന്നത്. ആൻജോ അന്ന് തന്നെ മരണപ്പെട്ടിരുന്നു.