രാജ്യമൊട്ടാകെ താമര തരംഗമാക്കുമെന്നും അത് തൃശൂരിലുമുണ്ടാകും’ ; തൃശൂരിലെ മതിലില്‍ താമരയുടെ ചിത്രം വരച്ച്‌ ബിജെപി മുൻ എംപി സുരഷ് ഗോപി

 

തൃശൂർ :  തൃശൂരിലെ മതിലില്‍ താമരയുടെ ചിത്രം വരച്ച്‌ ബിജെപി മുൻ എംപി സുരഷ് ഗോപി. രാജ്യമൊട്ടാകെ താമര തരംഗമാക്കുമെന്നും അത് തൃശൂരിലുമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.ചുവരില്‍ സ്ഥാനാർഥിയുടെ പേര് എഴുതാൻ സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം ചിത്രം വരച്ചത് ബി.ജെ.പി പ്രവർത്തകർക്കെല്ലാം ആവേശവും ആനന്ദവും പകർന്നു.

സുരേഷ് ഗോപിയുടെ സാന്നിധ്യത്തില്‍ തൃശ്ശൂരിലെ വിവിധ മണ്ഡലങ്ങളില്‍ ബിജെപി പ്രവർത്തകർ ചുവരെഴുതി. ത്രികോണപ്പോര് നടക്കുന്ന മണ്ഡലത്തില്‍ സുരേഷ് ഗോപി ആദ്യം തുടങ്ങി.താമരയുടെ ചെറിയൊരു ഭാഗം മതിലില്‍ വരച്ചു. താമര പൂർത്തിയാക്കാൻ പ്രവർത്തകരോട് പറഞ്ഞ് സുരേഷ് ഗോപി മടങ്ങി. തൃശൂർ ലോക്‌സഭ മണ്ഡലത്തിലെ 15 കേന്ദ്രങ്ങളില്‍ മതിലുകളില്‍ ബിജെപി ചിഹ്നം വരച്ച്‌ തുടങ്ങി. ഇവിടെയെല്ലാം സുരേഷ് ഗോപിയെത്തി. സ്ഥാനാർഥിയുടെ പേര് എഴുതാതെ ചിഹ്നം മാത്രമാണ് വരയ്ക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം പിന്നീട് എഴുതി ചേർക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും സുരേഷ് ഗോപി പരാജയപ്പെട്ടിരുന്നു.