തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് നാളെ (16-10-2023) തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
പ്രൊഫഷണല്‍ കോളേജുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അവധി പ്രഖ്യാപിച്ചത്.
ശനിയാഴ്ച രാത്രി മുതല്‍ പെയ്യുന്ന മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ പലയിടത്തും കനത്ത വെള്ളക്കെട്ട് തുടരുകയാണ്.
അതേസമയം, തിരുവനന്തപുരം ജില്ലയില്‍ മഴക്കെടുതിയില്‍ 21 ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. 875 പേരെ നിലവില്‍ വിവിധ ക്യാമ്പുകളില്‍ മാറ്റിപാര്‍പ്പിച്ചു. ജില്ലയില്‍ ആറ് വീടുകള്‍ പൂര്‍ണമായും 11 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം താലൂക്കിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്.
16 ക്യാമ്പുകളിലായി 580 പേരാണുള്ളത്. ചിറയിൻകീഴ് താലൂക്കില്‍ നാല് ക്യാമ്ബുകളിലായി 249 പേരും വര്‍ക്കല താലൂക്കില്‍ ഒരു ക്യാമ്ബിലായി 46 പേരെയും മാറ്റിപാര്‍പ്പിച്ചു.
