പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിനിരയാക്കിയപ്രതിക്ക് 17 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ആള്‍ക്ക് 17 വർഷം കഠിന തടവിനും 70,000രൂപ പിഴയും വിധിച്ച് കാട്ടാക്കട അതിവേഗ കോടതി.

മലയിൻകീഴ് അണപ്പാട് ഇലവിങ്ങം വീട്ടില്‍ മണിയൻ എന്നുവിളിക്കുന്ന ദേവരാജിനെയാണ് (55) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.

പിഴത്തുക കുട്ടിക്ക് നല്‍കാനും പിഴയൊടുക്കിയില്ലെങ്കില്‍ 17മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറയുന്നു.
2022 ഒക്ടോബർ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വിവരമറിഞ്ഞ രക്ഷിതാക്കള്‍ മാറനല്ലൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.