‘നടന്നത് ക്വട്ടേഷൻ; നല്‍കിയത് മറ്റൊരു സ്പാ ഉടമ; ലക്ഷ്യം തന്‍റെ ബിസിനസ് തകര്‍ക്കുക; ഗുണ്ടാപിരിവ് വിരോധം പൊലീസിന്‍റെ കഥ; പൊലീസും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട്’; തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്…!

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ സെന്‍ററിലെ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ഗുരുതര ആരോപണവുമായി സ്പാ ഉടമ ഡോ. സഞ്ജയ്.

സംഭവത്തിന് പിന്നില്‍ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നല്‍കിയത് തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് പറഞ്ഞു. മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്.

ഗുണ്ടാപിരിവ് നല്‍കാത്തതിലുള്ള അതിക്രമം അല്ല നടന്നതെന്നും സഞ്ജയ് പറഞ്ഞു. ഗുണ്ടാപിരിവ് വിരോധം പൊലീസിന്‍റെ കഥയാണെന്നും പൊലീസും ഗുണ്ടകളും തമ്മില്‍ അവിസുദ്ധ കൂട്ടുക്കെട്ട് ഉണ്ടെന്നും പൊലീസ് തന്‍റെ മൊഴി എടുത്തിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട്
പ്രത്യേക പരാതി നല്‍കും.