തിരുവല്ല സ്പാ ബലാത്സംഗ കേസ്; ‘പ്രത്യേക സംഘം അന്വേഷിക്കും, പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കും’: പത്തനംതിട്ട എസ്‌പി ആര്‍ ആനന്ദ്

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗ കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പത്തനംതിട്ട എസ്‌പി ആർ ആനന്ദ്. സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും ക്വട്ടേഷനെന്ന സ്പാ ഉർമയുടെ ആരോപണം അന്വേഷിക്കും.

കേസില്‍ നിലവില്‍ ആറുപേരാണ് പ്രതികള്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. നാലു പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവർക്കായുള്ള അന്വേഷണം നടക്കുകയാണ്.

കേസില്‍ അതിജീവിത നേരിട്ടത് ക്രൂരപീഡനമാണ്. കഴുത്തില്‍ കത്തി വെച്ച്‌ അതിക്രൂരമായി പീഡിപ്പിച്ച പ്രതി സുബിൻ, സ്പായിലെത്തിയ കസ്റ്റമർക്കൊപ്പം നഗ്നവീഡിയോകള്‍ പകർത്തി എന്നുമാണ് റിപ്പോർട്ട്. സ്പായിലെ സഹപ്രവർത്തകയും ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്നും അതിജീവിത പറയുന്നു. അതേസമയം, ബിസിനസ് എതിരാളികള്‍ നല്‍കിയ കൊട്ടേഷൻ ആണ് ക്രിമിനല്‍ സംഘം നടപ്പാക്കിയതെന്ന് ആണ് സ്പാ ഉടമയുടെ ആരോപണം.

 

കേരളം നടുങ്ങിയ ബലാത്സംഗ കേസില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. കൊടും ക്രിമിനലായ മരണ സുബിന്‍ നടത്തിയത് അതിക്രൂര പീഡനമാണ്. സ്പായിലേക്ക് ഇരച്ചു കയറിയെത്തിയ സുബിൻ അമ്പതിനായിരം രൂപ ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടു. കയ്യില്‍ പണമില്ലെന്ന് പറഞ്ഞതോടെ വലിച്ചിഴച്ച്‌ മുറിയിലേക്ക് കൊണ്ടുപോയി. പിന്നീട് നടന്നത് ഓർക്കാൻ പോലും കഴിയില്ലെന്ന് സ്പാ ജീവനക്കാരിയായ അതിജീവിത പറയുന്നു.

 

സ്പായില്‍ ആ സമയം ഉണ്ടായിരുന്ന കസ്റ്റമറെയും സുബിൻ മർദ്ദിച്ചു. ക്വട്ടേഷൻ കിട്ടിയാണ് താൻ സ്ഥാപനത്തില്‍ എത്തിയത് എന്നും സുബിൻ തന്നെ വെളിപ്പെടുത്തിയതായി അതിജീവിത പറഞ്ഞു. അതേസമയം, ബിസിനസ് എതിരാളികള്‍ നല്‍കിയ കൊട്ടേഷൻ ആണെന്നും പൊലീസ് എല്ലാത്തിനും ഒത്താശ ചെയ്യുകയാണെന്നും സ്പാ ഉടമ ആരോപിച്ചു. സ്പാ കേസിന് പിന്നില്‍ പൊലീസ് – ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ആഭ്യന്തര അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. സ്പാപായില്‍ നിത്യ സന്ദർശകരും മാസപ്പടിവാങ്ങുന്വരുനയ പൊലീസുകാര തിരുവല്ല സ്റ്റേഷനില്‍ ഉണ്ടെന്നാണ് വിവരം. അവരുടെ ബലത്തിലാണ് ക്രിമിനല്‍ സംഘവും ഗുണ്ട പിരിവിനും മറ്റുമായി ഇറങ്ങുന്നത് എന്നാണ് ആക്ഷേപം.