മൂന്നാം മോദി സർക്കാർ…! നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു; ജെ.പി നദ്ദ മന്ത്രിസഭയിലേക്ക്‌; ഘടകകക്ഷികള്‍ അടക്കം 48 പേര്‍; മന്ത്രിസഭയില്‍ ചേരാതെ മാറി നിന്ന് അജിത് പവാറിന്റെ എന്‍സിപി

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു.

രാത്രി 7.15ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. ബിജെപിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ 36 പേരും എട്ട് ഘടകകക്ഷികളില്‍ നിന്നായി 12 പേരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ മന്ത്രിസഭയിലേക്ക് എത്തുന്നു എന്നതാണ് സുപ്രധാനമായ മാറ്റം. കേരളത്തില്‍ നിന്ന് തൃശൂര്‍ എം.പി സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.