എസ്എസ്എൽഎസി ബാച്ചിലെ സുഹൃത്തുക്കൾ ഒത്തുകൂടി; ഹൗസ് ബോട്ട് യാത്രക്കിടെ ബോട്ടിൽ നിന്ന് വീണ് ഒരാളെ കാണാതായി

ആലപ്പുഴ: കൈനകരിയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് ഒരാളെ കാണാതായി. ഞായറാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. കൈനകരി രാവണഭവ ബോട്ട് ജെട്ടിക്ക് സമീപം രാവിലെ 11 മണിയോടുകൂടിയാണ് പുന്നമടയിൽ നിന്നും പഴയ എസ്എസ്എൽഎസി ബാച്ചിലെ സുഹൃത്തുക്കൾ ഒത്തുകൂടിയത്.

ഹൗസ് ബോട്ട് യാത്രക്കിടെ ഇതിൽ ഒരാൾ കായലിൽ വീഴുകയായിരുന്നു. ആലപ്പുഴ കോഴ കോഴിപ്പള്ളി കരളകം വാർഡിൽ തൈവീട്ടിൽ സന്തോഷ് (48) ആണ് ഹൗസ് ബോട്ടിൽ നിന്നും കായലിലേക്ക് വീണത്. അപകടം നടന്ന സ്ഥലത്ത് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.