മൂവാറ്റുപുഴയിൽ പട്ടാപ്പകൽ വയോധികയുടെ വായിൽ തുണി തിരുകി മോഷണം. വയോധികയായ മറിയാമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. മറിയാമ്മയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവരുകയായിരുന്നു. വീട്ടുജോലിക്കാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ടായിരുന്നു മോഷണമെന്നും പരാതി ഉണ്ട്. തമിഴ്നാട് സ്വദേശിയായ വീട്ടുജോലിക്കാരിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. വളയും മാലയുമാണ് മോഷ്ടിച്ചത്. വീട്ടുജോലിക്കാരിയെ തല്ലുകയും മുറിയിലിട്ട് പൂട്ടുകയും ചെയ്തെന്നും മറിയാമ്മ പറഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് ആയിരുന്നു സംഭവം. സംഭവത്തിൽ മൂവാറ്റുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വയോധികയുടെ വായിൽ തുണി തിരുകി 12 പവൻ സ്വർണം കവർന്നു; സംഭവം മുവാറ്റുപുഴയിൽ
