കൊച്ചി : യുഎസ് ആസ്ഥാനമായ കോറോഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചു വിടലിൽ പ്രതീക്ഷ നൽകി മന്ത്രിയുമായി പത്തിന് കൂടിക്കാഴ്ച. കേരളത്തിൽ വൻ തോതിൽ ജീവനക്കാരെ കൂട്ടപ്പിരിച്ചുവിട്ട കോറോ ഹെൽത്ത് കമ്പനി പ്രതിനിധികളുമായി തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ ഈ മാസം 10നാണ് എറണാകുളത്ത് വച്ച് ചർച്ച നടത്തുക. കൊച്ചിയിലും കോഴിക്കോടുമായി 900 ജീവനക്കാരാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ആശങ്കയിൽ കഴിയുന്നത്. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന ചർച്ചയ്ക്ക് കമ്പനി പ്രതിനിധികൾ എത്തുമെന്നാണ് വിവരം.
നേരത്തെ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയും തൃക്കാക്കര എംഎൽഎ ഉമ തോമസ് ഉൾപ്പടെയുള്ളവരും നടത്തിയ മുൻ ചർച്ചയിൽ പിരിച്ചുവിടൽ മരവിപ്പിക്കാൻ തീരുമാനമുണ്ടായിരുന്നു. തിങ്കളാഴ്ച തൊഴിൽ വകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടുതൽ ചർച്ച നടത്താമെന്നായിരുന്നു ധാരണ. എന്നാൽ ഈ ധാരണകൾക്ക് വിരുദ്ധമായി കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ അക്കൗണ്ടിലേക്ക് കോമ്പൻസേഷൻ തുക നിക്ഷേപിക്കുകയാണുണ്ടായത്.
കമ്പനിയുടേത് ധിക്കാരപരമായ സമീപനമാണെന്നും, നിയമ പരിധിക്കുള്ളിൽ നിന്ന
