കോട്ടയം: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ കുർബാനയ്ക്കിടെ സംഘർഷം.
ഏകീകൃത കുർബാനയെ ചൊല്ലിയുള്ള തർക്കത്തില്‍ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി.
പള്ളിയിലെ വൈദികൻ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.
ഇന്ന് രാവിലെയാണ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയില്‍ അതി നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. കുർബാന തുടങ്ങിയതിന് പിന്നാലെ ഒരു വിഭാഗം വിശ്വാസികള്‍ പള്ളിക്കുള്ളില്‍ പ്രതിഷേധം ഉയർത്തി.
എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളിയാണിത്. ഏറെനാളായി ഏകീകൃത കുർബാനയെ ചൊല്ലി തർക്കം നിലനില്‍ക്കുന്നു.
