അടൂർ: പത്തനംതിട്ടയില്‍ ക്ഷേത്രത്തിലെ ഗരുഡൻ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തിട്ടില്ല.
ഇന്നലെ രാത്രിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രില് ഗരുഡൻ തൂക്കം വഴിപാട് നടന്നത്. കുട്ടിയക്കം മറ്റ് ആളുകളും ഗരുഡൻ തൂക്കത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് കെട്ടഴിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.
സംഭവം നടന്ന ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്നമില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. പത്തനംതിട്ടയിലെ ഏറെ പ്രശസ്തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നല്കി. ജില്ല ശിശുക്ഷേമ സമിതിയോടാണ് സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കാൻ ബാലവകാശ കമ്മീഷൻ നിർദ്ദേശം നല്‍കിയത്.
