കോട്ടയം: മുണ്ടക്കയം വള്ളിയങ്കാവ് ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന റോഡിൽ ടാറിങ് പണി പുരോഗമിക്കുന്നതിനാൽ താത്കാലികമായി ഗതാഗതം നിരോധിച്ചു.
ഇതിനെ തുടർന്ന് ക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തർക്കായി പകരം മാർഗം നിർദ്ദേശിച്ചിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് പോകുന്നവർ തെക്കേമല വഴി എത്തി താഴോട്ട് ഇറങ്ങി യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.
റോഡ് പണി പൂർത്തിയാകുന്നതുവരെ നിയന്ത്രണം തുടരുമെന്നും, ഭക്തജനങ്ങൾ സഹകരിക്കണമെന്നും അഭ്യർത്ഥിച്ചു.
