9 വയസുകാരനെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ; കൊണ്ടുപോയത് പിറന്നാൾ സമ്മാനം നൽകാമെന്ന് പറഞ്ഞ്

ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാള്‍ സമ്മാനം നല്‍കാമെന്ന് പറഞ്ഞാണ് കുട്ടിയെ അധ്യാപകൻ വീട്ടിലേക്ക് കൊണ്ടുപോയത്. തുടർന്ന് വീട്ടിലെത്തിച്ച കുട്ടിയെ അധ്യാപകൻ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ ബൈക്കില്‍ കയറ്റിയാണ് അധ്യാപകന്‍ വീട്ടിലേക്ക് കൊണ്ടുപോയത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പിന്നാലെ ഈ വിവരം സ്‌കൂൾ അധികൃതർ അറിയുകയായിരുന്നു. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ പീഡനവിവരം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കേസെടുക്കുകയായിരുന്നു. സംഭവത്തില്‍ നല്ലളം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.