സിനിമാ നടിമാര്‍ക്കൊപ്പം കിടക്ക പങ്കിടാൻ അവസരം നല്‍കാമെന്ന് വാഗ്ദാനം; ലക്ഷങ്ങള്‍ നല്‍കാൻ തയ്യാറായി വന്നത് നിരവധിപേര്‍; ശ്യാം മോഹന്റെ തട്ടിപ്പിന് ഇരയായവരെല്ലാം പ്രവാസികള്‍; മുപ്പത്തേഴുകാരൻ കുടുങ്ങിയത് രണ്ട് നടിമാര്‍ പരാതി നല്‍കിയതോടെ

കൊച്ചി: കഴിഞ്ഞ ദിവസം അറസ്റ്റിലായ എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹന്റെ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടവരെല്ലാം പ്രവാസികള്‍.

ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ സജീവമായിരുന്നു മുപ്പത്തേഴുകാരനായ ശ്യാം മോഹൻ. ഈ പരിചയം വെച്ചാണ് ഇയാള്‍ പ്രവാസികളുടെ ലൈംഗികതൃഷ്ണയെ ചൂഷണം ചെയ്തത്.

സിനിമാ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിയെടുത്തത് ലക്ഷങ്ങളാണ്.
സിനിമാ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരമൊരുക്കാം എന്ന് ഗള്‍ഫിലുള്ള മലയാളി സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് ഇയാള്‍ പരസ്യങ്ങള്‍ പോസ്റ്റുചെയ്തത്. നടിമാരുടെ ഫോട്ടോ സഹിതമായിരുന്നു പരസ്യം. ഇവരുമായി ഡേറ്റിങ്ങിനും അടുത്തിടപഴകാനും അവസരം നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ഇതിനായി ഇയാള്‍ ആവശ്യപ്പെട്ട പണം നല്‍കാനും ചില പ്രവാസികള്‍ തയ്യാറായി. സിറ്റി പൊലീസ് കമ്മിഷണർക്ക് രണ്ട് നടിമാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബർ പൊലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രവാസികളില്‍ നിന്നും ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

സമാനമായ കേസിലെ ഒരു പ്രതിയെ കഴിഞ്ഞ ദിവസം പാലക്കാട് അട്ടപ്പാടിയില്‍ നിന്നും സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി സൈബർ പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.