മറ്റൊരു പരിപാടിയുണ്ട്; സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച്‌ ആര്‍എല്‍വി രാമകൃഷ്‌ണൻ

പാലക്കാട്: സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച്‌ ആർഎല്‍വി രാമകൃഷ്‌ണൻ.

കൊല്ലം ഭരണിക്കാവ് ക്ഷേത്രത്ത്രില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു ആർഎല്‍വി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. എന്നാല്‍ അന്നേദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നതെന്ന് രാമകൃഷ്‌ണൻ അറിയിച്ചു. വേദി നല്‍കാമെന്നുപറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണൻ നന്ദിയും അറിയിച്ചു.

കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തില്‍ പ്രതിഷേധിച്ച്‌ കേരളത്തിലെ തെരുവുകളില്‍ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് രാമകൃഷ്ണൻ പ്രതികരിച്ചു. പാലക്കാട് വിക്ടോറിയ കോളേജിലെ കോളജ് ഡേ ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

പ്രതിഫലം നല്‍കിയാണ് രാമകൃഷ്‌ണനെ പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സർക്കാരിനെതിരായ വികാരത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു.