പ്രമേഹം നിയന്ത്രിക്കാൻ വെള്ളം കുടിച്ചാല്‍ മാത്രം പോരാ; ഇവയും പരീക്ഷിച്ചു നോക്കൂ

കോട്ടയം: പ്രമേഹം നിയന്ത്രിക്കുന്നതില്‍ ജലാംശം നിർണായക പങ്ക് വഹിക്കുന്നുണ്ട്. പ്രമേഹമുള്ളവർ കൂടുതല്‍ തവണ മൂത്രമൊഴിക്കാറുണ്ട്.

ഇത് ശരീരത്തില്‍ നിന്ന് പെട്ടെന്നുള്ള ദ്രാവക നഷ്ടത്തിന് ഇടയാക്കുന്നു. ശരിയായ ജലാംശം ലഭിക്കുന്നതിന് ഇലക്‌ട്രോലൈറ്റുകളെ സന്തുലിതമാക്കുകയും ജലാംശം ശരീരത്തിലേക്ക് എത്തുന്നതിന് മറ്റു ഫലപ്രദമായ മാർഗങ്ങള്‍ തേടുകയും വേണം.

ദിവസം മുഴുവൻ ശരീരത്തില്‍ ജലാംശം നിലനിർത്താൻ വെള്ളം ആവശ്യമാണെങ്കിലും, ഇലക്‌ട്രോലൈറ്റുകള്‍ ആവശ്യമായ പോഷകാഹാരം നല്‍കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ആരോഗ്യവും ഫിറ്റ്നസും നിലനിർത്താൻ ആവശ്യമായ ജലാംശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. വെള്ളത്തിനു പുറമേ മറ്റു ചില പാനീയങ്ങളും ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കും.

ഹെർബല്‍ ടീകള്‍: ഗ്ലൂക്കോസ് നിയന്ത്രണത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും ഗുണം ചെയ്യുന്നതിനൊപ്പം അവ ജലാംശം നല്‍കുന്നു.

കറുവാപ്പട്ട ചായ: ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ബ്ലഡ് ഷുഗർ കുറയ്ക്കുകയും ചെയ്യും.

ചെമ്പരത്തി ചായ: ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഈ ചായ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

ഉലുവ വെള്ളം: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

ഇഞ്ചി, മഞ്ഞള്‍ ചായ: വീക്കം തടയുന്ന ഗുണങ്ങളുണ്ട്.