കോട്ടയം: കേരള സർക്കാരിന് കീഴില്‍ കേരള സ്‌പേസ്പാർക്കിലേക്ക് ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്കുള്ള റിക്രൂട്ട്മെന്റിന് നാളെ കൂടി അപേക്ഷിക്കാം.
കേരള സർക്കാരിന്റെ റിക്രൂട്ട്മെന്റ് ഏജൻസിയായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) മുഖേനയാണ് നിയമനം നടക്കുന്നത്. ഡെപ്യൂട്ടി മാനേജർ തസ്തികയില്‍ താല്‍ക്കാലിക കരാർ നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവർ യോഗ്യത വിവരങ്ങള്‍ക്കനുസരിച്ച് മാർച്ച് 21ന് മുൻപായി ഒാണ്‍ലെെൻ അപേക്ഷ നല്‍കണം. വെബ്‌സൈറ്റ്: https://cmd.kerala.gov.in/recruitment/
തസ്തിക & ഒഴിവ്
കേരള സ്‌പേസ് പാർക്കില്‍ (KSPACE) ഡെപ്യൂട്ടി മാനേജർ ഇലക്‌ട്രിക്കല്‍- വകുപ്പില്‍ റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക കരാർ നിയമനമാണ് നടക്കുന്നത്.
പ്രായപരിധി
40 വയസ് വരെ പ്രായമുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാനാവും.
യോഗ്യത
ഇലക്‌ട്രിക്കല്‍ സ്ട്രീമില്‍ ബിടെക് (ഒന്നാം ക്ലാസ് ബിരുദം) നേടിയിരിക്കണം.
ഏതെങ്കിലും അംഗീകൃത സ്ഥാപനങ്ങളില്‍ ഇലക്‌ട്രിക്കല്‍/ ഇലക്‌ട്രോണിക്‌സ് ഡിപ്പാർട്ട്‌മെന്റില്‍ 5 വർഷത്തെ ജോലി പരിചയം വേണം. വിശദമായ യോഗ്യത വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
ശമ്ബളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 42,500 രൂപ മുതല്‍ 87,000 രൂപ വരെ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷയോ ഇന്റർവ്യൂവോ നടത്തിയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുക. ആളുകളെ എണ്ണത്തിന് അനുസരിച്ച് ഇതില്‍ ഏത് രീതി വേണമെന്ന് കെ-സ്‌പേസ് തീരുമാനിക്കും.
അപേക്ഷ
ഉദ്യോഗാർഥികള്‍ കേരള സർക്കാർ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവപ്‌മെന്റ് (CMD) വെബ്‌സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈൻ അപേക്ഷ നല്‍കണം. മാർച്ച് 21 വരെയാണ് അവസരം. നാളെ വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷിക്കേണ്ട വിധം താഴെ നല്‍കുന്നു.
സിഎംഡി വെബ്‌സൈറ്റ് സന്ദർശിക്കുക
ഹോം പേജില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ലിങ്ക് തിരഞ്ഞെടുക്കുക.
രജിസ്‌ട്രേഷൻ പൂർത്തിയാക്കുക
അപേക്ഷ പൂരിപ്പിക്കുക.
അപേക്ഷ പൂർത്തിയാക്കി സബ്മിറ്റ് ചെയ്യുക.
അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിങ്ങളെ ഇമെയില്‍ മുഖേന അറിയിക്കും.
പുതിയ അപ്ഡേറ്റുകള്‍ക്ക് കെ-സ്പേസ് വെബ്സെെറ്റ് നിരന്തരം സന്ദർശിക്കുക.
