തിരുവന്തപുരം: ആറാം ക്ലാസ്സുകാരനെ പീഡിപ്പിച്ച അധ്യാപകന് 12 വർഷം കഠിന തടവും 20,000 രൂപ പിഴയും വിധിച്ച് കോടതി.
പാങ്ങപ്പാറ്റ സ്വദേശിയായ രാജേദ്രൻ (65)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം എന്ന് കോടതി പറഞ്ഞു.
2023 മെയ് മാസം മുതല്‍ ജൂണ്‍ 25 വരെയാണ് പ്രതി ചിത്രകല പഠിപ്പിക്കാൻ കുട്ടിയുടെ വീട്ടില്‍ വന്നത്. പഠിപ്പിക്കാൻ വന്നിരുന്ന കാലയളവില്‍ പ്രതി പലതവണ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തടവുകയും കുട്ടിയുടെ നെഞ്ചില്‍ നുള്ളുകയും ചെയ്യുമായിരുന്നു.
പ്രതി അവസാനമായി ക്ലാസെടുക്കാൻ വന്നത് ജൂണ്‍ 25നായിരുന്നു. അന്ന് പ്രതി മനുഷ്യ ശരീരം വരയ്ക്കാൻ പഠിപ്പിക്കാം എന്ന് പറഞ്ഞ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് തൊട്ട് വരച്ചു കാണിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
