എറണാകുളം നെട്ടൂ‍ർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

എറണാകുളം നെട്ടൂ‍ർ കായലിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നെട്ടൂർ സ്വദേശി 13കാരനായ ആഷർ (13) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു ആഷർ. പിന്നാലെ ആഷറിനെ കാണാതായതിനെ തുടർന്ന് പൊലീസും മുങ്ങൽ വിദഗ്ധരും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.