കോട്ടയം: പുതുപ്പള്ളിയിൽ പോളിങ് കനത്ത രീതിയിൽ പുരോഗമിക്കുന്നു.
വോട്ട് ചെയ്തവരുടെ എണ്ണം ഒരു ലക്ഷം കടന്നു. പോളിങ് 64 ശതമാനം കടന്നു.
ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിരയാണ്. പോളിംഗ് എണ്‍പത് ശതമാനം കടക്കുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.
യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും, എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്‌ക് സി തോമസും രാവിലെ വോട്ട് രേഖപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ജോര്‍ജിയൻ സ്‌കൂളിലെ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്. മണര്‍കാട് എല്‍ പി സ്‌കൂളിലായിരുന്നു ജെയ്‌ക്കിന്റെ വോട്ട്. എൻ ഡി എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിന് മണ്ഡലത്തില്‍ വോട്ടില്ല. കുടുംബത്തിനൊപ്പമെത്തിയാണ് മന്ത്രി വാസവൻ വോട്ട് ചെയ്‌തത്.
