പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ ബസ്സില്‍ നിന്ന് വീണ് വിദ്യാര്‍ഥിനിക്ക് പരിക്കേറ്റു.
നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി റയാ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്.
കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അദ്നാന്‍ ബസ്സാണ് അപകടം ഉണ്ടാക്കിയത്.
ബസ് മാര്‍ക്കറ്റ് സ്റ്റോപ്പിന് മുന്‍വശത്തായി നിര്‍ത്തുകയും വിദ്യാര്‍ഥികള്‍ ഓടിക്കയറുന്നതിനിടയില്‍ ഡ്രൈവര്‍ വണ്ടി മുന്നോട്ട് എടുക്കുകയും ചെയ്തതാണ് അപകട കാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിയോടുകൂടിയാണ് സംഭവം. റോഡിലേക്കുവീണ റയ ഫാത്തിമയെയും വലിച്ച് ബസ്സ് ഇരുപത് മീറ്ററോളം മുന്നോട്ട് പോയി.
പരിക്കേറ്റ റയ ഫാത്തിമ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
