എസ്‌എഫ്‌ഐ നേതാവിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസ്; ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എസ്‌എഫ്‌ഐ നേതാവിന്റെ മര്‍ദനമേറ്റ വിദ്യാര്‍ഥിനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ‍ഡിജിപി റിപ്പോര്‍ട്ട് തേടി.

പെണ്‍കുട്ടിയുടെ പരാതിയിലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയത്. കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജിലെ നിയമവിദ്യാര്‍ഥിനിക്കാണ് മര്‍ദനമേറ്റത്.

ആറൻമുള പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും നീതി കിട്ടണമെന്നും ആവശ്യപ്പെട്ട് ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

അടിയന്തരമായി തുടര്‍ നടപടി എടുക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദേശം നല്‍കുകയായിരുന്നു.