സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ; മാ​ണി​കു​ളം, നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി ജം​ഗ്ഷ​ൻ, കാ​വു​ന്ന​ട ക​വ​ല തു​ട​ങ്ങി​യ വിവിധ ഇടങ്ങളിൽ അലഞ്ഞുതിരിയുന്നത് ഇ​രു​പ​തി​ല​ധി​കം നാ​യ്ക്ക​ൾ

നെ​ടും​കു​ന്നം: സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി തെ​രു​വു​നാ​യ്ക്ക​ൾ. ഇ​രു​പ​തി​ല​ധി​കം നാ​യ്ക്ക​ളാ​ണ് നെ​ടും​കു​ന്നം പ്രദേശത്തിന്റെ വിവിധഭാ​ഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.

മാ​ണി​കു​ളം, നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി ജം​ഗ്ഷ​ൻ, കാ​വു​ന്ന​ട ക​വ​ല തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം തെരുവുനായകൾ വി​ഹ​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട യാ​ത്രി​ക​ർ​ക്കു​നേ​രേ കു​ര​ച്ചു​ചാ​ടു​ക, വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ത​ല​ങ്ങും വി​ല​ങ്ങും പാ​ഞ്ഞ് ക​ടി​പി​ടി കൂ​ടു​ക തു​ട​ങ്ങി​യ​വ നി​ത്യ​കാ​ഴ്ച​യാ​ണ്.

റോ​ഡി​ലൂ​ടെ​യു​ള്ള നായകളുടെ പ​ര​ക്കം​പാ​ച്ചി​ലി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തു സാ​ധാ​ര​ണ സംഭവമായി മാറി. ഏ​താ​നും നാ​ൾ മു​മ്പ് ഇ​ത്ത​ര​ത്തി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റി​രു​ന്നു. നെ​ടും​കു​ന്നം ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ന്‍റെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കെ​ട്ടി​ട​ത്തി​ലാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

തെ​രു​വു​നാ​യ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​ട്ടും ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധം ഉ​ണ്ട്. ഏ​ഴു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ് ഇവ.