കാലാവസ്ഥ അറിയിപ്പ്…! തേജ് ചുഴലിക്കാറ്റ് തീവ്രമായി; 24 മണിക്കൂറില്‍ അതി തീവ്രമാകും; നാളെ കോട്ടയം ഉൾപ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ആരംഭിച്ചതിന് പിന്നാലെ അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റും രൂപപ്പെട്ടതോടെ മഴ വീണ്ടും ശക്തമാകുന്നു.

തെക്ക് പടിഞ്ഞാറൻ അറബിക്കടലിനും മുകളില്‍ തേജ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചുകഴിഞ്ഞെന്നാണ് കാലാവസ്ഥ അറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ തീവ്ര ചുഴലിക്കാറ്റായും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തില്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇന്ന് 4 ജില്ലകളിലും നാളെ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.