സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ പുതിയ നിപ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോജ്.
മെഡിക്കല്‍ കോളേജില്‍ ഇരുപത്തിയൊന്ന് പേരാണ് ഐസൊലേഷനില്‍ ഉളളതെന്നും പരിശോധന നടത്തിയതില്‍ 94 സാംപിളുകളുടെ ഫലവും നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു.
നിപ ബാധിതര്‍ ചികിത്സയിലുളള ആശുപത്രികളില്‍ മെഡിക്കല്‍ ബോര്‍ഡുകള്‍ നിലവില്‍ വന്നതായും ഐഎംസിഎച്ചില്‍ രണ്ട് കുട്ടികള്‍ നിരീക്ഷണത്തിലുണ്ട് എന്നും വീണാ ജോര്‍ജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വരെ ആറ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചികിത്സയിലുളളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
