വയനാട് ദുരന്ത ബാധിതർക്ക് കൈതാങ്ങ്; കോട്ടയം ജില്ലയിലെ സ്വകാര്യ ബസുടമകൾ നടത്തിയ സ്‌പെഷ്യല്‍ സര്‍വീസില്‍ നേടിയത് 23 ലക്ഷം

കോട്ടയം: വയനാട് ദുരന്ത ബാധിതരെ സഹായിക്കാന്‍ ജില്ലയിലെ സ്വകാര്യ ബസുടമകള്‍ നടത്തിയ സ്‌പെഷ്യല്‍ സര്‍വീസില്‍ 23 ലക്ഷം രൂപ ലഭിച്ചു.

ഒരു ദിവസത്തെ വരുമാനം ഉടമകളും ജീവനക്കാരും ദുരിതാശ്വാസമായി നല്‍കുകയായിരുന്നു.

സംസ്ഥാനതലത്തില്‍ ബസുടമാ സംഘം രണ്ടര കോടി രൂപ കളക്ഷനാണ് പ്രതീക്ഷിക്കുന്നത്.