കണ്ണൂരെത്തിയെന്ന് ഫോണ്‍ കോള്‍; എന്നാല്‍ സൈനികന്റെ അവസാന ഫോണ്‍ ലൊക്കേഷന്‍ കണ്ണൂരല്ല; കാണാതായ മലയാളി സൈനികനെ അന്വേഷിച്ച്‌ പോലീസ് പൂനെയിലേക്ക്

കോഴിക്കോട്: കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ അന്വേഷിച്ച്‌ കേരള പോലീസ് പൂനെയിലേക്ക് പുറപ്പെടും.

പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച്‌ സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്.
എലത്തൂര്‍ എസ് ഐ ക്കാണ് നാലംഗ ടീമിന്റെ ചുമതല.

മഹാരാഷ്ട്ര പോലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച്‌ കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

വിഷ്ണുവിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാന്‍ തീരൂമാനിച്ചത്.