കോട്ടയം: മനുഷ്യന് ഏറ്റവും അനിവാര്യമായ ഒന്നാണ് ഉറക്കം.
നല്ലപോലെ ഉറങ്ങിയാലേ അടുത്ത ദിവസം ഉന്മേഷത്തോടെ ഉണരാനും ദിവസം മുഴുവൻ ഊർജ്ജസ്വലമായിരിക്കാനും കഴിയു.
ഒരു അഞ്ച് മിനിട്ട് കിട്ടിയാല്‍ തന്നെ കിടന്ന് ഉറങ്ങുന്നവരും ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ മൂടിപ്പുതച്ച് ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ സൂക്ഷിക്കണം.
ചൂടായാലും തണുപ്പാലും തലയിലൂടെ മൂടിപ്പുതച്ച് കിടക്കുന്നവർ ഉണ്ട്. എന്നാല്‍ ഈ ശീലം അത്രനല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് അപകടകരമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ ശീലം കാരണം ശരീരത്തില്‍ കൂടുതല്‍ കാർബണ്‍ഡെെ ഓക്‌സെെഡ് എത്തുന്നുവെന്നാണ് പറയുന്നത്. തലയിലൂടെ മൂടിക്കിടക്കുമ്പോള്‍ നാം പുറത്തുവിടുന്ന കാർബണ്‍ഡെെ ഓക്‌സെെഡ് അതിനുള്ളില്‍ തന്നെ തങ്ങിനില്‍ക്കും.
വീണ്ടും നാം ശ്വസിക്കുമ്പോള്‍ ഈ കാർബണ്‍ഡെെ ഓക്‌സെെഡ് ശരീരത്തിന് ഉള്ളില്‍ കടക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ക്രമേണ ഓർമ്മക്കുറവിന് കാരണമാകും. അതിനാല്‍ തലയിലൂടെ പുതപ്പ് മൂടി കിടക്കുന്നത് നിർത്താൻ ശ്രമിക്കുക. കൂടാതെ കിടക്കുമ്പോള്‍ എപ്പോഴും കിടക്കയുടെ ഇടത് വശം ചരിഞ്ഞ് കിടക്കാനും ശ്രദ്ധിക്കണം.
ഉറങ്ങുന്നതിന് മുൻപ് അമിതമായി ആഹാരം കഴിക്കാതെ ഇരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് രാത്രി എട്ട് മുതല്‍ രാവിലെ നാല് വരെ ഉറങ്ങുന്നത് നല്ലതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഈ ശീലം പിൻതുടരുന്നവർക്ക് രാവിലെ കൂടുതല്‍ ഉന്മേഷം ലഭിക്കുന്നു.
