കോട്ടയം : മടിപിടിച്ചതോ തിരക്കുള്ളതോ ആയ ദിവസങ്ങളില്‍ കറി തയ്യാറാക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും. അധികം പച്ചക്കറികള്‍ അരിഞ്ഞു വേവിക്കാതെ ഞൊടിയിടയില്‍ ചെയ്യാൻ പറ്റുന്ന റെസിപ്പികളാണ് ഈ സമയം വേണ്ടത്.
ചുവന്നുള്ളിയും തൈരും മാത്രം മതി, ഉച്ചയൂണ് ആസ്വദിച്ചു കഴിക്കാനുള്ള കറി മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം.
ചേരുവകള്‍
ചുവന്നുള്ളി – 1 കപ്പ്
തൈര് – 1/2 കപ്പ്
മുളക് പൊടി – 3/4 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
പെരുജീരകം – 1/4 ടീസ്പൂണ്‍
ചെറിയ ജീരകം – 1/4ടീസ്പൂണ്‍
കടുക് – 1/2 ടീസ്പൂണ്‍
വെളുത്തുള്ളി – 6 എണ്ണം
സവാള – 1 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
ഇഞ്ചി ചതച്ചത് – 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് ചെറിയ ഉള്ളി തൊലി കളഞ്ഞ് എടുക്കുക.
ചെറിയ ഉള്ളി ഒരു ചട്ടിയിലേക്ക് ഇടുക. ഇതിലേക്ക് അര കപ്പ് തൈര് ഒന്ന് മിക്സിയില്‍ അടിച്ചിട്ട് ചേർക്കണം. അധികം പുളിയില്ലാത്ത തൈരാണ് നല്ലത്.
ഇതിലേക്ക് മുളക് പൊടിയും ഗരം മസാലയും പാകത്തിന് ഉപ്പും കൂടി ഇട്ട് കൊടുത്ത് ഇവയെല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കാം.
സ്റ്റൗ ഓണ്‍ ചെയ്ത് ചെറുതീയില്‍ അഞ്ച് മിനിറ്റോളം അടച്ച് വെച്ച് വേവിച്ചെടുക്കാം.
ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് വലിയ ജീരകം, ചെറിയ ജീരകം, കടുക് എന്നിവ ചേർത്ത് പൊട്ടിക്കുക.
വെളുത്തുള്ളി ചേർത്ത് വഴറ്റുക. കറിവേപ്പിലയും ചേർക്കാം.
ഇതിലേക്ക് സവാള ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക.
ഇഞ്ചി ചതച്ചതും കാല് ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ചേർക്കാം.
ഇതിലേക്ക് നേരത്തെ തൈരില്‍ വേവിച്ച് വെച്ച ചെറിയുള്ളി കൂടി ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.
ശേഷം അഞ്ച് മിനിറ്റ് കുറഞ്ഞ തീയില്‍ അടച്ച് വെച്ച് വേവിക്കാം. അതിനു ശേഷം എടുത്തുപയോഗിക്കാം.
